
ഇന്ന് നടക്കുന്ന മത്സരത്തിൽ ഈജിപ്തിനെ നേരുടുമ്പോൾ സലാ മത്രമല്ല ഈജിപ്ത് നിരയിൽ ഉള്ളത് എന്നതോർക്കണം എന്ന് റഷ്യൻ ക്യാപ്റ്റൻ അകിൻഫീവ്. എല്ലാവരും സലായ്ക്കെതിരെ എങ്ങനെ ഒരുങ്ങും എന്ന് ചോദിച്ചപ്പോഴാണ് അകിൻഫീവ് ഇങ്ങനെ മറുപടി പറഞ്ഞത്. സലാ മാത്രമല്ല ഞങ്ങൾക്കെതിരെ കളിക്കുന്നത്. ഈജിപ്ത് നിരയിൽ ഇരുപതിൽ അധികം താരങ്ങൾ വേറെയും ഉണ്ട്. അത് മറക്കരുത്, അകിൻഫീവ് പറഞ്ഞു.
എതിരാളികളെ നോക്കുന്നതിന് മുമ്പ് തങ്ങൾക്ക് തങ്ങളുടെ ടീമിന്റെ കാര്യം നോക്കാനുണ്ടെന്നും. ടീമിലെ പിഴവുകൾ പരിഹരിക്കേണ്ടതുണ്ട് എന്നും അകിൻഫീവ് പറഞ്ഞു. സലായെ നേരിടാൻ വേണ്ടി മാത്രം പ്രതേകിച്ച് ഒരുങ്ങിയിട്ടില്ല എന്നും അകിൻഫീവ് പറഞ്ഞു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച റഷ്യയ്ക്ക് ഇന്ന് വിജയിച്ചാൽ നോക്കൗട്ട് റൗണ്ട് അടുത്തെത്തും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
