മെസ്സിയെയും എന്നെയും മറികടന്ന് സാലക്ക് ബാലൺ ഡി ഓർ നേടാം : റൊണാൾഡോ

ലിയോണൽ മെസ്സിയെയും തന്നെയും മറികടന്ന് ബാലൺ ഡി ഓർ നേടാനുള്ള കഴിവ് ഈജിപ്ത് താരം സാലക്ക് ഉണ്ടെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെയും ലിയോണൽ മെസ്സിയുടെയും ബാലൺ ഡി ഓർ അപ്രമാദിത്യം തകർക്കാൻ സാലക്ക് കഴിയുമെന്നാണ് റൊണാൾഡോ പറയുന്നത്.

ഈ വർഷത്തെ ഏറ്റവും മികച്ച കണ്ടെത്തലാണ് സാല എന്നും ലോകകപ്പിലും സാല മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും റൊണാൾഡോ പ്രത്യാശ പ്രകടിപ്പിച്ചു. മെസ്സിയും ക്രിസ്റ്റ്യാനോയും അടക്കി വാഴുന്ന ബാലൺ ഡി ഓറിൽ അത് തകർക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് സാല എന്നും റൊണാൾഡോ പറഞ്ഞു. ലോകകപ്പിൽ ആദ്യ മത്സരം കടുത്തത് ആണെങ്കിലും സ്പെയിനിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനും നോകൗട്ട് രണ്ടിലേക്ക് എത്താനും പോർച്ചുഗലിന് സാധിക്കുമെന്നാണ് വിശ്വാസം എന്നും റൊണാൾഡോ പറഞ്ഞു.

2008 മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയുമല്ലാതെ വേറെ ഒരാൾ ബാലൺ ഡി ഓർ നേടിയിട്ടില്ല. ഇതിനു അടുത്ത കാലാത്ത് മാറ്റം വരുമെന്നാണ് റൊണാൾഡോ പറയുന്നത്. ലിവർപൂളിന് വേണ്ടി ഈ സീസണിൽ മികച്ച ഫോമിൽ കളിച്ച സാല പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ ആവുകയും എല്ലാ മത്സരങ്ങളിലും കൂടി 44 ഗോളുകൾ നേടുകയും ചെയ്തിരുന്നു. സാല ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചെങ്കിലും താരത്തിന് പരിക്ക് മൂലം മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലഹിരു ഗമാഗേയ്ക്കും പരിക്ക്, പകരം താരങ്ങളെ സ്ക്വാഡില്‍ ചേര്‍ത്ത് ശ്രീലങ്ക
Next articleഓസ്ട്രേലിയയെ നയിക്കുന്ന മൂന്നാമത്തെ കീപ്പറായി ടിം പെയിന്‍