
മൊഹമ്മദ് സാല ഈജിപ്തിന്റെ പുത്രൻ ആണെന്നും സാലയുടെ തിരിച്ചുവരവിനായി ഈജിപ്തിനൊപ്പം ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും ഈജിപ്ത് പ്രസിഡൻഡ് അബ്ദുൽ ഫത അൽ സിസി. പരിക്കേറ്റ സാലയെ വിളിച്ച് പെട്ടെന്ന് തിരികെ വരാൻ ആശംസിച്ചു എന്നും എൽ സിസി പറഞ്ഞു. സാല ഈജിപ്തിന് മാത്രമല്ല തനിക്കും പുത്രനെ പോലെയാണെന്നും ഒരു മകനെന്ന പോലെയാണ് താൻ പ്രാർത്ഥിക്കുന്നതും എന്നും എൽ സിസി പറഞ്ഞു.
സാലയോട് സംസാരിച്ചപ്പോൾ സാല താൻ കരുതിയിരുന്നതിനേക്കാൾ വലിയ പോരാളിയാണെന്ന് മനസ്സിലായെന്നും. പരിക്കിനേക്കാൾ വലുതാണ് സാലയുടെ തിരിച്ചുവരാനുള്ള കരുത്തെന്നും അതുകൊണ്ട് സാലയെ ലോകകപ്പിൽ കാണാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ഈജിപ്ഷ്യൻ പ്രസിഡന്റ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial