ലോകകപ്പിനായി ടെലിവിഷൻ ടവർ തകർത്ത് റഷ്യ

ലോകകപ്പ് നടക്കുന്ന പതിനൊന്നു സിറ്റികളിൽ ഒന്നായ യെകാറ്ററിൻബർഗിലെ ടെലിവിഷൻ ടവർ റഷ്യ തകർത്തു. സോവിയറ്റ് കാലഘട്ടത്തിലെ പണി തീരാത്ത ടെലി ടവരാണ് തകർത്തത്. 1983 പണി തുടങ്ങിയ ബിൽഡിങ് സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. 220 മീറ്റർ ഉയരമുള്ള കെട്ടിടത്തിനെ ലോകകപ്പിനോട് അനുബന്ധിച്ച് തകർക്കാനായിരുന്നു അധികൃതരുടെ തീരുമാനം.

ടവർ നില നിന്നിരുന്ന ഇടത്ത് ഐസ് സ്കേറ്റിങ്ങിനായുള്ള ഐസ് റിങ്ക് നിർമ്മിക്കുവാനാണ് അധികൃതരുടെ തീരുമാനം. ലോകകപ്പ് അടുത്ത് എത്തിയപ്പോൾ യെകാറ്ററിൻബർഗിന്റെ മുഖം മിനുക്കാനാണ് ഈ തീരുമാനം. തുരുമ്പെടുത്ത പഴയ സോവിയറ്റ് കാലത്തിന്റെ ഓർമ്മയെ മായ്ച്ചു കളയാനാണ് ശ്രമമെന്നത് ഉറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എല്ലിൽ അടുത്ത സീസണിൽ വിദേശതാരങ്ങൾ കുറയും
Next articleവിന്‍ഡീസിനെതിരെയുള്ള പാക് ടീം പ്രഖ്യാപിച്ചു, കന്നിക്കാരനായി ഷഹീന്‍ അഫ്രീദി