
ലൂസ്നികി സ്റ്റേഡയത്തില്‍ നടന്ന വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കൊടുവില്‍ 2018 ഫിഫ ലോകകപ്പിനു ആരംഭം. ഇകര്‍ കാസിയസ് ആണ് ട്രോഫി അനാവരണം ചെയ്തത്.
ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയാണ് ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഭാഗ്യ ചിഹ്നത്തോടൊപ്പം റൊണാള്‍ഡോ ഗ്രൗണ്ടിലേക്ക് എത്തിയപ്പോള്‍ കാണികളുടെ ഹര്‍ഷാരവമാണ് ഉയര്‍ന്നത്.
ബ്രിട്ടീഷ് പോപ് താരം റോബി വില്യംസും റഷ്യക്കാരി സോപ്രാനോ ഐഡ ഗാരിഫുല്ലിനയും ചേര്‍ന്ന് ആലപിക്കുന്ന ഗാനത്തിനു ശേഷം റഷ്യയിലെ ആദ്യ മത്സരത്തിന്റെ കാഹളം മുഴങ്ങും. ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയുമാണ് ആദ്യ മത്സരത്തില്‍ പങ്കെടുക്കുന്നത്.
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് അര മണിക്കൂര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial