റഷ്യയിലേത് മെസ്സിയുടെ ലോകകപ്പ് : ടെവസ്

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ മെസ്സിയാവും താരം എന്ന് മുൻ അർജന്റീന താരം കാർലോസ് ടെവസ്. മെസ്സിയുടെ മനസ്സിൽ കഠിനമായ ദേഷ്യം ഉണ്ടെങ്കിലും മെസ്സി അത് പുറത്തുകാണിക്കുന്നില്ലെന്നും ആ ദേഷ്യം മുഴുവൻ മത്സരത്തിൽ മെസ്സി പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ടെവസ് പറഞ്ഞു.

ഇത് മെസ്സിയുടെ അവസാന ലോകകപ്പ് ആവില്ലെന്ന് പറഞ്ഞ ടെവസ് മെസ്സി റഷ്യയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പറഞ്ഞു. റഷ്യയിൽ കപ്പ് നേടാൻ സാധ്യതയുള്ളവരിൽ ജർമനിക്കും ബ്രസീലിനും ഒപ്പം അർജന്റീനയും ഉണ്ടെന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു.

ചൈനീസ് ലീഗിൽ നിന്ന് അർജന്റീന ലീഗിലേക്ക് കൂടുമാറിയ ടെവസ് ലോകകപ്പ് ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും പറഞ്ഞു. ലോകകപ്പ് ടീമിൽ ഇടം നേടാൻ വേണ്ടി മാത്രമാണ് താൻ ചൈനീസ് ലീഗ് വിട്ട് ബൊക്കാ ജൂനിയർസിൽ എത്തിയത് എന്നാൽ ബൊക്ക ജൂനിയർസ് എത്തിയതിനു ശേഷമുള്ള പരിക്കാണ് തന്നെ വലച്ചതെന്നും ടെവസ് പറഞ്ഞു.

നാളെയാണ് റഷ്യയിൽ അർജന്റീനയുടെ ആദ്യ മത്സരം. ഐസ് ലാൻഡ് ആണ് എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുൻ അർജന്റീന കോച്ചിനെ സ്വന്തമാക്കി ലീഡ്സ് യുണൈറ്റഡ്
Next articleസലാ ബെഞ്ചിൽ, ഈജിപ്ത് – ഉറുഗ്വേ പോരാട്ടത്തിന് കളമൊരുങ്ങി