റഷ്യയിലെ ആദ്യ ഗോൾ റഷ്യക്ക് തന്നെ

റഷ്യൻ ലോകകപ്പ് 2018ലെ ആദ്യ ഗോൾ ആതിഥേയരായ റഷ്യ തന്നെ നേടി. ലോകകപ്പിന്റെ ആദ്യ വിസിൽ മുഴങ്ങി വെറും 11 മിനുട്ട് മാത്രമെ ആദ്യ ഗോളിന് എടുത്തുള്ളൂ. ആദ്യ 5 മിനുട്ടിന് ശേഷം താളം കണ്ടെത്തിയ റഷ്യയുടെ ഗോളിന് വഴി വെച്ചത് ഒരു കോർണറായിരുന്നു. സിർകോവിന്റെ റഷ്യൻ കോർണർ ആദ്യം സൗദി അറേബ്യൻ ഡിഫൻസ് ക്ലിയർ ചെയ്തു എങ്കിലും പന്ത് ഇടതു വിങ്ങിൽ ഗൊലോവിനിൽ എത്തി.

ഗൊലോവിൻ ബോക്സിലേക്ക് കൊടുത്ത ക്രോസ് യൂറി ഗസിൻസ്കിയുടെ തല കണ്ടെത്തി. ഗസിൻസ്കിയുടെ ഹെഡർ തടയാൻ സൗദി ഗോൾകീപ്പർക്കായില്ല. ക്രസ്നോദറിന്റെ താരമായ ഗസിൻസ്കിയുടെ റഷ്യക്കായുള്ള രണ്ടാം ഗോളാണിത്. ലോകകപ്പിക് ഒരു ഗോൾ ആദ്യം വഴങ്ങിയതിന് ശേഷം ഇതുവരെ ഒരു മത്സരം സൗദി അറേബ്യ ജയിച്ചിട്ടില്ല എന്നതും ഗസിൻസ്കിയുടെ ഗോൾ റഷ്യക്ക് പ്രതീക്ഷ നൽകുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെ റഷ്യ ലോകകപ്പിനു ആരംഭം, ഇനി കിക്കോഫ്
Next articleആദ്യ മത്സരത്തിൽ തന്നെ പരിക്ക്, റഷ്യൻ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും