അവഹേളനങ്ങൾക്ക് റെക്കോർഡിലൂടെ മറുപടി നൽകി റഷ്യ

- Advertisement -

ലോകകപ്പിൽ ആദ്യം പുറത്താക്കുന്ന രാജ്യങ്ങളിൽ ഒന്നായിട്ടായിരുന്നു റഷ്യയെ പലരും പ്രവചിച്ചത്. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. ലോകകപ്പിലെ ഏറ്റവും മോശം റാങ്കിങ്ങും, 2018 ഇൽ ഒരൊറ്റ മത്സരം പോലും ജയിക്കാതെയുമാണ് അവർ സ്വന്തം നാട്ടിൽ ലോകകപ്പിന് ഇറങ്ങിയത്. പക്ഷെ 2 മത്സരങ്ങൾ പിന്നിട്ടപ്പോൾ അവർ 6 പോയിന്റുമായി പ്രീ ക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ചു.

ഒരു ലോകകപ്പിൽ ആതിഥേയ രാജ്യം നേടുന്ന മികച്ച തുടക്കം എന്ന റെക്കോർഡാണ് ഈജിപ്തിന് എതിരായ 3-1 ജയത്തോടെ അവർ സ്വന്തമാക്കിയത്. ചരിത്രത്തിൽ ഒരു ആതിഥേയ രാജ്യവും ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി 8 ഗോൾ നേടുകയും 1 ഗോൾ മാത്രം വഴങ്ങുകയും ചെയ്തിട്ടില്ല. 1934 ഇൽ ഇറ്റലി ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി 8 ഗോളുകൾ നേടിയെങ്കിലും അവർ 2 ഗോളുകൾ വഴങ്ങിയിരുന്നു.

ശക്തരായ ഉറുഗ്വേക്ക് എതിരെയാണ് റഷ്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement