കണ്ണീരോടെ റൊണാൾഡോ പുറത്തേക്ക്!!

Picsart 22 12 10 23 03 55 535

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇത് ഓർക്കാൻ ഇഷ്ടപ്പെടാത്ത ലോകകപ്പ് ആകും. രണ്ട് പ്രധാന മത്സരങ്ങളിൽ ബെഞ്ച് ചെയ്യപ്പെട്ടതിന്റെ വേദന. ഒപ്പം ലോക കിരീടം എന്ന സ്വപ്നം പൊലിഞ്ഞതിന്റെ വേദനയും. ഇനി ഒരു ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല എന്ന് ഉറപ്പാണ്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ ഒരാൾ ലോക കിരീടം ഇല്ലാതെ കരിയർ അവസാനിപ്പിക്കും എന്ന് ഉറപ്പാകുന്നു.

റൊണാൾഡോ 22 12 10 23 04 04 185

ഇന്ന് പോർച്ചുഗൽ പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണ് നിറഞ്ഞ് കൊണ്ടാണ് കളം വിട്ടത്. അവസാന വിസിലിന് ശേഷം റൊണാൾഡോ സഹ താരങ്ങളെ കാത്തു നിൽക്കാതെ മൈതാനം വിട്ടു. കണ്ണീരോടെ താരം ഡ്രസിംഗ് റൂമിലേക്ക് പോകുന്ന വീഡിയോ റൊണാൾഡോയെ സ്നേഹിക്കുന്നവരെയും സങ്കടത്തിലാക്കി.

റൊണാൾഡോ വിരമിക്കുമോ എന്ന ചോദ്യമാകും ഇനി ഉയരുക. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ സ്കോററിന് ഈ ലോകകപ്പിലും ഗോളുമായി തുടങ്ങാൻ ആയിരുന്നു.