റൊണാൾഡോ ഉണ്ടെങ്കിൽ പോർച്ചുഗലിന് ലോകകപ്പ് അസാധ്യമല്ല എന്ന് മൗറീന്യോ

പോർച്ചുഗലിന്റെ ലോകകപ്പ് സാധ്യത റൊണാൾഡോയെ അപേക്ഷിച്ച് ഇരിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറീന്യോ. റൊണാൾഡോ ഇല്ലാത്ത പോർച്ചുഗലിന് ലോകകപ്പ് അസാധ്യമാണെന്നും എന്നാൽ റൊണാൾഡോ ഉണ്ടെങ്കികും എന്തും സാധ്യമാണെന്നും മൗറീന്യോ അഭിപ്രായപ്പെട്ടു. റൊണാൾഡോയുടെ കാര്യത്തിൽ മാത്രമല്ല മെസ്സിയുടെ കാര്യത്തിലും ഇതാണ് മൗറീന്യോയുടെ അഭിപ്രായം.

മെസ്സിയില്ലാത്ത അർജന്റീന ലോകകപ്പ് ഫേവറിറ്റ്സ് അല്ലാ എന്ന് പറഞ്ഞ ഹോസെ ബാഴ്സലോണ താരത്തിന്റെ സാന്നിദ്ധ്യം മാത്രമാണ് അർജന്റീനയെ ഫേവറിറ്റ്സ് ആക്കുന്നത് എന്നും പറഞ്ഞു. ഇപ്പോഴത്തെ ടീമുകളിൽ മികച്ചു നിക്കുന്നത് ബ്രസീലാണ് എന്നൊരു അഭിപ്രായവും മൗറീന്യോക്കുണ്ട്. വില്ല്യൻ, ജീസുസ്, നെയ്മാർ, കൗട്ടീനോ എന്നിവരെ‌ പ്രശംസിച്ച് മൗറീന്യോ ബ്രസീലിന്റെ ടാക്ടിക്സും മികച്ചതാണെന്ന് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial