Picsart 22 12 11 03 37 22 186

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാത്തതിൽ കുറ്റബോധമില്ല” പോർച്ചുഗൽ കോച്ച്

മൊറോക്കോയ്ക്ക് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാത്തതിൽ തനിക്ക് കുറ്റബോധം ഇല്ല എന്ന് പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്.

“എനിക്ക് ഖേദമില്ല, സ്വിറ്റ്‌സർലൻഡിനെതിരെ വളരെ നന്നായി കളിച്ച ടീമായിരുന്നു ഇന്ന് ഇറങ്ങിയത്” സാന്റോസ് മത്സരശേഷം പറഞ്ഞു. ക്രിസ്റ്റ്യാനോ ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിന് ആവശ്യം ഉണ്ടെന്ന് ഞാൻ കരുതിയപ്പോഴാണ് അദ്ദേഹം സബ്ബായി വന്നത്, അതിനാൽ ഇല്ല, എനിക്ക് ഖേദമില്ല. സാന്റോസ് പറഞ്ഞു

ഈ പരാജയത്തിൽ ഏറ്റവും വിഷമം ഉഅ രണ്ട് പേരെ എടുത്താൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഞാനും ആയിരിക്കും എന്നും പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് പറഞ്ഞു.

Exit mobile version