റൊണാൾഡോയുടെ താടി ഒരു ബെറ്റിന്റെ വില

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ വെച്ചിരിക്കുന്ന ഗോട്ടീ താടിയുടെ പിറകെ ഒരു ബെറ്റിന്റെ കഥയുണ്ട്. സ്പെയിനിനെതിരെയുള്ള മത്സരത്തിനു മുമ്പ് കുറച്ച് താടിമാത്രം അവശേഷിപിച്ച റൊണാൾഡോയുമായി സഹതാരം കരസ്മയാണ് ബെറ്റ് വെച്ചത്. സ്പെയിനിനെതിരെ സ്കോർ ചെയ്യുക ആണെങ്കിൽ ഈ ലോകകപ്പ് കഴിയുന്നത് വരെ താടി വെക്കണം എന്നായിരുന്നു ബെറ്റ്.

മത്സരത്തിൽ മൂന്ന് ഗോളുകളാണ് റൊണാൾഡോ സ്കോർ ചെയ്തത്. ഇതോടെ ടൂർണമെന്റിൽ ഉടനീളം റൊണാൾഡോയ്ക്ക് ഒപ്പം ഗോട്ടിയും ഉണ്ടാകുമെന്ന് ഉറപ്പായി. സ്പെയിനിനെതിരെ ആദ്യ മത്സരത്തിൽ ഗോൾ നേടിയ ശേഷം താടി ചൂണ്ടി കാണിച്ചായിരുന്നു റൊണാൾഡോ ഗോൾ ആഘോഷിച്ചത്. കർസ്മ ബെറ്റ് ജയിച്ചതിൽ ഭാഗ്യവാനാണെന്നും കളിച്ച രണ്ട് മത്സരങ്ങളിലും ഗോൾ നേടിയതു കൊണ്ട് താടി അവിടെ ഉണ്ടാകുമെന്നും റൊണാൾഡോ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement