ഇംഗ്ലണ്ട് യുവതാരം ഡെലെ അലിയെ പ്രകീർത്തിച്ച് റോബർട്ടോ കാർലോസ്

- Advertisement -

റഷ്യയിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായ ഡെലെ അലിയെ പ്രകീർത്തിച്ച് ബ്രസീൽ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ്. റഷ്യയിൽ ഇംഗ്ലണ്ടിന്റെ വിജയങ്ങൾക്ക് പിറകിൽ അലിക്ക് നിർണായക സ്വാധീനം ചെലുത്താനാവും എന്നും കാർലോസ് പറഞ്ഞു. ഡെലെ അലിയെ ഒരുപാടു ഇഷ്ട്ടമെന്നും അലി ബ്രസീലിയൻ കളിക്കാരനെ പോലെയാണെന്നും ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.

റയൽ മാഡ്രിഡിനെതിരായ ടോട്ടൻഹാമിന്റെ മത്സരത്തിൽ അലി മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അലി മികച്ച കളിക്കാരൻ ആണെന്നും കാർലോസ് കൂട്ടിച്ചേർത്തു. റഷ്യയിൽ കപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ബ്രസീലിനാണ് എന്ന് പറഞ്ഞ കാർലോസ് അവർക്ക് പിറകിൽ കപ്പ് നേടാൻ സാധ്യത ഉള്ളവരുടെ പട്ടികയിൽ ഇംഗ്ലണ്ടും ഉണ്ടെന്നും പറഞ്ഞു. ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് റോബർട്ടോ കാർലോസ് തന്റെ ലോകകപ്പ് പ്രതീക്ഷകൾ പങ്കുവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement