കിരീടത്തിൽ കുറഞ്ഞതെന്തും ബ്രസീലിനു പരാജയമാണെന്ന് റിവാൾഡോ

- Advertisement -

റഷ്യയിൽ രണ്ടാം സ്ഥാനം നേടിയാൽ പോലും ബ്രസീലിനെ സംബന്ധിച്ച് പരാജയമാണെന്ന് മുൻ ലോകകപ്പ് ജേതാവ് റിവാൾഡോ. ലോകകപ്പ് ഫൈനലിലെ തോൽവി പോലും നെയ്മറിനെയും ബ്രസീലിനെയും വിമർശിക്കപ്പെടുമെന്നും റിവാൾഡോ പറഞ്ഞു. 1998ലെ ഫൈനലിലെ തോൽവി വിലയില്ലാത്തതായിരുന്നു എന്നും റിവാൾഡോ കൂട്ടിച്ചേർത്തു.

ബ്രസീലിന്റെ പരമ്പര്യം എപ്പോഴും അവരെ ടൂർണമെന്റിൽ ജേതാക്കളാവാനുള്ളവരുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിൽ എത്തിക്കുമെന്നും റിവാൾഡോ പറഞ്ഞു. മറ്റു രാജ്യങ്ങളിലെ ആരാധകരെ പോലെ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ബ്രസീലിൽ ആഘോഷിക്കില്ലെന്നും ബ്രസീലിയൻ ആരാധകർ ഒന്നാം സ്ഥാനം മാത്രമേ അംഗീകരിക്കു എന്നും റിവാൾഡോ പറഞ്ഞു.

നെയ്മറിനും കൂട്ടർക്കും മുകളിൽഎപ്പോഴും പ്രഷർ ഉണ്ടാവുമെന്നും അത് എല്ലാ കാലത്തും എല്ലാ കളിക്കാർക്കും ഉണ്ടായിരുന്നെന്നും റിവാൾഡോ പറഞ്ഞു. സ്വിറ്റ്സർലൻഡിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement