റഷ്യ ലോകകപ്പിൽ റഫറിയിങ്ങിൽ വിപ്ലവകരമായ മാറ്റവുമായി ഫിഫ

റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ. കളിക്കാർക്ക് ചുവപ്പ് കാർഡ് കാണിക്കാനുള്ള റഫറിയുടെ അധികാരത്തിൽ ആണ് ഫിഫ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരുന്നത്. കളിയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നടന്ന സംഭവം റഫറി കാണാതിരിക്കുകയും കുറെ സമയത്തിനു ശേഷം വീഡിയോ റഫറി അത് റഫറിയെ അറിയിക്കുകയും ചെയ്താൽ അറിയിക്കുന്ന സമയത്ത് റഫറിക്ക് കളിക്കാരന് ചുവപ്പ് കാർഡ് നൽകാനുള്ള നിയമാണ് റഷ്യയിൽ ഫിഫ നടപ്പിലാക്കുന്നത്.

സംഭവം കഴിഞ്ഞു മത്സരം തീരുന്നതിനു മുൻപ് ഏതു സമയത്ത് ആ സംഭവം റഫറി അറിഞ്ഞാലും മുൻപ് നടന്ന സംഭവത്തിന് അപ്പോൾ ചുവപ്പ് കാർഡ് കാണിക്കാനുള്ള അധികാരം ഇനി മുതൽ റഫറിക്കുണ്ടാവും. ഗൗരവമുള്ള ചുവപ്പ് കാർഡ് കുറ്റങ്ങൾക്കാണ് റഫറി ഇങ്ങനെ ചുവപ്പ് കാർഡ് കാണിക്കുക.

ഇത്തരം സംഭവങ്ങളിൽ കളിക്കാർക്ക് അടുത്ത മത്സരങ്ങളിൽ വിലക്കാണ് ഇതുവരെ നൽകിവന്നിരുന്നത്. ഇങ്ങനെയുള്ള വിലക്ക് സംഭവം നടന്ന മത്സരത്തിലെ ടീമിന് യാതൊരു ആനുകൂല്യവും ലഭ്യമാക്കുന്നില്ല എന്നത് കണ്ടാണ് ഫിഫ പുതിയ നിയമം കൊണ്ടുവന്നത്. റഷ്യയിൽ നടക്കുന്ന ലോകക്കപ്പിൽ ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കാൻ നേരത്തെ ഫിഫ തീരുമാനിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിന്‍ഡീസിനു വേണ്ടി ലോകകപ്പ് നേടണമെന്ന് ആഗ്രഹം
Next articleഡേവിഡ് വാഗ്നറിന് പുതിയ കരാർ