VAR ഇടപെട്ടു, സമനിലയുമായി ഓസ്‌ട്രേലിയ ഡെന്മാർക്ക് ആദ്യ പകുതി

- Advertisement -

തുടർച്ചയായ രണ്ടാം മത്സരത്തിലും വാർ ആസ്ട്രേലിയയുടെ രക്ഷക്കെത്തിയപ്പോൾ ഡെന്മാർക്കിനെതിരെയാ മത്സരത്തിലെ ആദ്യ പകുതിയിൽ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.

എട്ടാം മിനുട്ടിൽ തന്നെ ഡെന്മാർക്ക് ഓസ്‌ട്രേലിയയുടെ വല കുലുക്കി. ബോക്സിൽ വെച്ച് ജോർഗെൻസെൺ നൽകിയ പന്ത് മികച്ച ഒരു ഹാഫ് വോളിയിലൂടെ ക്രിസ്റ്റ്യൻ എറിക്സൺ ഡെന്മാർക്കിനെ മുന്നിൽ എത്തിച്ചു. ഇരു ഗോൾ മുഖത്തും നിരന്തരം പന്തെത്തിയെങ്കിലും ഗോൾ മാത്രം വിട്ടു നിന്ന്. പക്ഷെ 38ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഓസ്‌ട്രേലിയ ഒപ്പം എത്തി. ഡെൻമാർക്കിന്റെ ബോക്സിൽ വെച്ച് പോൾസൺ പന്ത് കൈ കൊണ്ട് തൊട്ടെങ്കിലും റഫറി ആദ്യം പെനാൽറ്റി അനുവദിച്ചിരുന്നില്ല, എന്നാൽ വാർ ഇടപെട്ട് ഓസ്‌ട്രേലിയക്ക് അനുകൂലമായി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയ ജെഡിനാക്കിന് ഇത്തവണയും പിഴച്ചില്ല, ഷ്മൈക്കിളിനെ കാഴ്ചക്കാരനാക്കി ജെഡിനാക്ക് പന്ത് വലയിൽ എത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement