ഗോളടിക്കാൻ മറന്ന് കോസ്റ്റാറിക്ക; ആദ്യ പകുതിയിൽ ലീഡ് നേടി സ്വിറ്റ്സർലാന്റ്

- Advertisement -

മികച്ച തുടക്കം ലഭിച്ചിട്ടും ഗോള നേടാനാവാതെ പോയ കോസ്റ്റാറിക്കക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി സ്വിറ്റ്സർലാന്റ്. സ്വിറ്റ്സർലാന്റിനു വേണ്ടി ഡിമാലിയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ 10 മിനുട്ടിൽ തന്നെ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും ഗോൾ നേടാനാവാതെ പോയതാണ് കോസ്റ്റാറിക്കക്ക് തിരിച്ചടിയായത്.

മികച്ച രീതിയിലാണ് കോസ്റ്റാറിക്ക മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകളിൽ തന്നെ സ്വിറ്റ്സർലാന്റ് ഗോൾ മുഖം ആക്രമിച്ച കോസ്റ്റാറിക്ക മികച്ച അവസരങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്തു. എന്നാൽ ഭാഗ്യവും ഗോൾ പോസ്റ്റിൽ സ്വിസ്സ് ഗോൾ കീപ്പർ സോമാറിന്റെ മികച്ച പ്രകടനവും അവർക്ക് ഗോൾ നിഷേധിക്കുകയായിരുന്നു. കോലിണ്ടർസിന്റെ മികച്ചൊരു ശ്രമം പോസ്റ്റിന്റെ അടിയിൽ തട്ടി തെറിച്ചതും കോസ്റ്റാറിക്കക്ക് തിരിച്ചടിയാവുകയായിരുന്നു. തുടർന്നാണ് ഡിമാലിയുടെ ഗോൾ പിറന്നത്.  എംബോളോയുടെ ബോക്സിലേക്കുള്ള ക്രോസ്സ് ഡിമാലി ഗോളക്കുകയായിരുന്നു.

ലോകകപ്പിൽ നിന്ന് നേരത്തെ പുറത്തായ കോസ്റ്റാറിക്ക ആശ്വാസ ജയം നേടിയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. അതെ സമയം ഒരു സമനില പോലും സ്വിറ്റ്സർലാന്റിനെ അടുത്ത റൗണ്ടിലെത്തിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement