സാല ഇറങ്ങിയിട്ടും സമനില വിടാതെ റഷ്യയും ഈജിപ്തും

ഗ്രൂപ്പ് എയിലെ നിർണായകമായ ഈജിപ്ത് – റഷ്യ മത്സരത്തിൽ ആദ്യ പകുതിയിൽ സമനില കുരുക്ക്. തുടക്കം മുതൽ റഷ്യയാണ് ആക്രമിച്ചു കളിച്ചതെങ്കിലും മത്സരത്തിൽ ലീഡ് നേടാൻ അവർക്കായില്ല.  ആദ്യ പതിനൊന്നിൽ തിരിച്ചെത്തിയ സാലയുടെ മികവിൽ ഈജിപ്ത് റഷ്യൻ ഗോൾ മുഖം വിറപ്പിച്ചെങ്കിലും റഷ്യൻ ഗോൾ വല ചലിപ്പിക്കാനായില്ല.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് സാലക്ക് കിട്ടിയ അവസരം പുറത്തടിച്ചു കളഞ്ഞതും ഈജിപ്തിന് തിരിച്ചടിയായി. ഈജിപ്തിനെക്കാൾ അവസരങ്ങൾ സൃഷ്ടിച്ചത് റഷ്യയാണെങ്കിലും ഈജിപ്ത് പ്രതിരോധം അവസരത്തിനൊത്ത് ഉയർന്നതോടെ മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല.  ആദ്യ മത്സരം തോറ്റ ഈജിപ്തിന് ഇന്നത്തെ മത്സരം നിർണായകമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial