സെർബിയ ചരിത്രത്തിലേക്ക് ആദ്യ ഹാട്രിക്കുമായി മിട്രോവിച്

- Advertisement -

സെർബിയ സ്വതന്ത്ര രാജ്യമായതിനു ശേഷമുള്ള ആദ്യ ഹാട്രിക്ക് ഇന്ന് പിറന്നു. ലോകകപ്പിന് മുന്നോടിയായി സെർബിയ ഇറങ്ങിയ അവസാന സൗഹൃദ മത്സരത്തിൽ അലക്സാണ്ടർ മിട്രോവിചാണ് സെർബിയയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഹാട്രിക്ക് നേടിയത്. ബൊളീവിയയെ നേരിട്ട സെർബിയ ഇന്ന് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. 70 മിനുട്ട് മാത്രം കളത്തിൽ ഉണ്ടായിരുന്ന ഫുൾഫാം താരം മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഇന്ന് സ്വന്തമാക്കി.

4,23,68 മിനുട്ടുകളിലായിരുന്നു മിട്രോവിചിന്റെ ഗോളുകൾ. ഇന്നത്തെ ഗോളുകൾ മിട്രോവിചിന്റെ സെർബിയക്കായുള്ള ഗോളുകളുടെ എണ്ണം 16 ആക്കി. ലോകകപ്പിന് എത്തുന്ന ഒരു സെർബിയ താരത്തിനും മിട്രോവിചിനെക്കാൾ ഗോളുകൾ ഇല്ല. ഈ സീസണിൽ ക്ലബിനും രാജ്യത്തിനുമായി 26 മത്സരങ്ങളിൽ നിന്നായി 26 ഗോളുകൾ മിട്രോവിച് നേടി. ലാജിക്കും ഇവാനോവിചുമാണ് മറ്റു രണ്ട് ഗോളുകൾ സെർബിയക്കായി ഇന്ന് നേടിയത്.

ഇനി ലോകകപ്പിൽ കോസ്റ്ററിക്കയ്ക്കെതിരെയാണ് സെർബിയ ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement