കൊളറോവിന്റെ ഫ്രീകിക്ക് ഗോളിൽ കോസ്റ്ററിക്കയെ മറികടന്ന് സെർബിയ

- Advertisement -

ഗ്രൂപ്പ് ഇയിലെ ആദ്യ വിജയവുമായു സെർബിയ. ക്യാപ്റ്റൻ അലെക്സാൻഡ്രോ കൊളറോവ് നേടിയ ഫ്രീകിക്ക് ഗോളിനാണ് സെർബിയ കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയത്.

വിരസമയാണ് മത്സരം തുടങ്ങിയത്. സെര്ബിയ ആണ് മത്സരത്തിന്റെ ആദ്യ പകുതിയുടെ ഭൂരിഭാഗവും മത്സരം നിയന്ത്രിച്ചത് എങ്കിലും ഗോൾ നേടാൻ കഴിയാതിരുന്നത് തിരിച്ചടിയായി. പ്രതിരോധത്തിലേക്ക് നീങ്ങിയ കോസ്റ്ററിക്ക സെർബിയൻ മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു നിന്നു.

ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 56ആം മിനിറ്റിൽ ബോക്സിന്റെ പുറത്തു നിന്നും എടുത്ത ഒരു ഫ്രീക്കിക് ഗോൾ ആക്കി മാറ്റി കൊളറോവ് സെര്ബിയയെ മുന്നിൽ എത്തിച്ചു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ കോസ്റ്ററിക്ക ശ്രമിച്ചു എങ്കിലും ഗോളിലേക്ക് എത്താൻ കഴിഞ്ഞില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement