ആദ്യ പകുതിയിൽ പോളണ്ടിന്റെ സമനില തെറ്റിച്ച് സെനഗൽ

- Advertisement -

പോളണ്ട് – സെനഗൽ പോരാട്ടത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് സെനഗൽ മുന്നിൽ. വിരസമായ ആദ്യ പകുതിയുടെ 36ആം മിനിറ്റിൽ ഇദ്രിസ് ഗിയെയുടെ ഷോട്ട് പോളണ്ട് ഡിഫന്റർ സിയോനെകിന്റെ കാലിൽ തട്ടി ഗോളാവുകയായിരുന്നു. സാഡിയോ മാനെയുടെ പാസ് സ്വീകരിച്ച് ഷൂട്ട് ചെയ്ത സെനഗൽ താരത്തിന്റെ ഷോട്ട് പോളണ്ട് താരത്തിന്റെ കാലിൽ തട്ടുകയായിരുന്നു. മത്സരത്തിലെ ഏക ഷോട്ട് ഒൺ ടാർഗറ്റും ഇതായിരുന്നു.

ആദ്യ പകുതിയുടെ സിംഹഭാഗവും പന്ത് കൈയിൽ വെച്ച പോളണ്ടിന് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ഒരു ഷോട്ട് ഒൺ ടാർഗറ്റ് കൂടെ നേടാൻ പോളണ്ടിന് ആയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement