പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, സെനഗലിന് മികച്ച വിജയം

- Advertisement -

കരുത്തരായ പോളണ്ടിനെ തകർത്ത് സെനഗൽ ലോകകപ്പ് തുടങ്ങി. സാഡിയോ മാനെയുടെ നേതൃത്വത്തിൽ ഇറങ്ങിയ സെനഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം കണ്ടത്. സെനഗലിന് വേണ്ടി നിയാങ് ആണ് വല കുലുക്കിയത്.

വിരസമയാണ് ആദ്യ പകുതി തുടങ്ങിയത്. ഇരു ടീമുകളും മികച്ച അവസരങ്ങൾ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. 36ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. സെനഗൽ താരം ഇദ്രിസ് ഗിയെയുടെ ഷോട്ട് പോളണ്ട് ഡിഫന്റർ സിയോനെകിന്റെ കാലിൽ തട്ടി ഗോളാവുകയായിരുന്നു. സാഡിയോ ആദ്യമാനെയുടെ പാസ് സ്വീകരിച്ച് ഷൂട്ട് ചെയ്ത സെനഗൽ താരത്തിന്റെ ഷോട്ട് പോളണ്ട് താരത്തിന്റെ കാലിൽ തട്ടുകയായിരുന്നു. ആദ്യ പകുതിയിൽ 1-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിലും മികച്ച തന്ത്രങ്ങൾ ഒന്നുമില്ലാതെ ഇറങ്ങിയ പോളണ്ട് ഒരിക്കലും വെല്ലുവിളി ഇയർത്തിയിരുന്നില്ല. പന്ത് കൈവശം വെച്ചു കളിച്ച പോളണ്ട് തങ്ങളുടെ ആദ്യ ഷോട്ട് ഒൺ ടാർഗറ്റ് നേടിയത് പോലും 50ആം മിനിറ്റിൽ ആയിരുന്നു. ലെവൻഡോവ്‌സ്കിയുടെ ഫ്രകിക്ക് സെനഗൽ ഗോൾ കീപ്പർ തടുത്തിട്ടു. എന്നാൽ 60ആം മിനിറ്റിൽ സെനഗൽ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. പോളണ്ടിന്റെ പിഴവിൽ നിന്നും ആണ് രണ്ടാം ഗോളും പിറന്നത്. ക്രിച്ചോവ്‌യാക് മറിച്ചു നൽകിയ പന്ത് ബെഡ്‌നാർക് സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടതോടെ സെനഗൽ താരം നിയങ് കൈക്കലാക്കി. പന്ത് തട്ടിയകറ്റാൻ ഗോൾ കീപ്പർ അഡ്വാൻസ് ചെയ്ത് വന്നെങ്കിലും ഗോളിയെയും മറികടന്ന് നിയാങ് ഓപ്പണ് പോസ്റ്റിലേക്ക് നിറയൊഴിച്ചു. സ്‌കോർ 2-0

രണ്ടാം ഗോളും നേടിയതോടെ ഉണർന്നു കളിച്ച പോളണ്ട് കളി അവസാനിക്കാൻ നാലു മിനിറ്റ് ശേഷിക്കെ ഒരു ഗോൾ മടക്കി. ഗ്രോസിക്കി എടുത്ത ഫ്രീകിക്കിന് തലവെച്ചു ക്രിച്ചോവ്‌യാക് പോളണ്ടിന്റെ ആശ്വാസ ഗോൾ നേടി. പക്ഷെ അനിവാര്യമായ തോൽവി മറികടക്കാൻ പോളണ്ടിന് ഈ ഗോൾ മതിയായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement