
റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിലെ ആദ്യ പകുതി പിന്നിട്ടപ്പോൾ സൗദി അറേബ്യക്കെതിരെ റഷ്യ രണ്ടു ഗോളിന് മുന്നിൽ. മത്സരത്തിന്റെ തുടക്കത്തിൽ സൗദി അറേബ്യക്ക് മുന്നിൽ പതറിപ്പോയ ആതിഥേയർ ശക്തമായി തിരിച്ചു വരുകയായിരുന്നു.
11ആം മിനിറ്റിൽ യൂറി ഗസിൻസ്കി ഹെഡറിലൂടെയാണ് ഗോൾ കണ്ടെത്തിയത്. പന്ത് കൈവശം വെച്ചു കളിച്ച സൗദി അറേബ്യക്കെതിരെ 43ആം മിനിറ്റിൽ ചെറിഷേവ് ആണ് രണ്ടാം ഗോൾ നേടിയത്. ലോകകപ്പിൽ ഒരു ഗോൾ ആദ്യം വഴങ്ങിയതിന് ശേഷം ഇതുവരെ ഒരു മത്സരം സൗദി അറേബ്യ ജയിച്ചിട്ടില്ല എന്നതും ഗസിൻസ്കിയുടെ ഗോൾ റഷ്യക്ക് പ്രതീക്ഷ നൽകുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial