റൊണാൾഡോയുടെ ഹാട്രിക്കിലും പോർച്ചുഗൽ സ്പെയ്ൻ പോരാട്ടം സമനിലയിൽ

ആവേശം നിറഞ്ഞ പോർച്ചുഗൽ സ്പെയ്ൻ മത്സരം സമനിലയിൽ. റൊണാൾഡോ ഹാട്രിക് നേടിയ മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടുകയായിരുന്നു. സ്പെയന് വേണ്ടി ഡിയാഗോ കോസ്റ്റ ഇരട്ട ഗോളുകൾ നേടി.

റൊണാൾഡോയെ നാച്ചോ ബോക്‌സിൽ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി നാലാം മിനിറ്റിൽ തന്നെ റൊണാൾഡോ പോർച്ചുഗലിനെ മുന്നിൽ എത്തിച്ചു. തുടർന്ന് കോസ്റ്റയിലൂടെ സമനില നേടിയ സ്പെയ്ൻ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ 44ആം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ട് ഡിഹെയ തടുക്കുന്നതിൽ പിഴച്ചപ്പോൾ പോർച്ചുഗൽ മുന്നിൽ എത്തി. ആദ്യ പകുതിയിൽ 2-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ കുറിയ പാസുകളിലൂടെ മത്സരത്തിന്റെ കടിഞ്ഞാണ് ഏറ്റെടുത്ത സ്പെയ്ൻ മികച്ച ഒരു നീക്കത്തിന് ഒടുവിൽ കോസ്റ്റായിലൂടെ വീണ്ടും ലക്ഷ്യം കണ്ടു സമനില നേടി. അധികം താമസിയാതെ നചോയിലൂടെ മൂന്നാം ഗോൾ നേടിയ സ്പെയ്ൻ ലീഡ് എടുത്തു. മത്സരത്തിൽ സ്പെയ്ൻ വിജയിക്കും എന്നു തോന്നിയടത്താണ് റൊണാള്ഡോയുടെ മൂന്നാം ഗോൾ പിറന്നത്. ബോക്സിന് തൊട്ടു പുറത്തു റോണൾഡോയെ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി റൊണാൾഡോ മികച്ച ഒരു ഷോട്ടിലൂടെ വലയിൽ എത്തിച്ചു. സ്‌കോർ നില 3-3.

റോണൾഡോയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് ആണിത്. മത്സരത്തിൽ ഡിഹെയയുടെ പിഴവുകൾ സ്പെയ്ന് വിനയാവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ മുന്നിൽ
Next articleഡി ഹിയ കൈകൾ ചോരുന്നു!!