റൊണാൾഡോക്ക് ഗോൾ, പൊരുതി നിന്ന് മൊറോക്കോ

- Advertisement -

ലോകകപ് ഗ്രൂപ്പ് ബിയിലെ പോർച്ചുഗൽ മൊറോക്കോ മത്സരം കനക്കുന്നു. ആദ്യ പകുതി പിന്നിടുമ്പോൾ റൊണാൾഡോ നേടിയ ഒരു ഗോളിന് പോർച്ചുഗൽ മുന്നിട്ടു നിൽക്കുകയാണ്. സ്പെയിനിനോടുള്ള മത്സരത്തിനെന്നോളം മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ റൊണാൾഡോ പോർച്ചുഗലിനെ മുന്നിൽ എത്തിച്ചു. ജാവോ മൗണ്ടിഞ്ഞോ നൽകിയ ക്രോസ് ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിൽ എത്തിച്ചാണ് റൊണാൾഡോ ഗോൾ നേടിയത്.

തുടക്കത്തിൽ തന്നെ ഒരു ഗോൾ വഴങ്ങിയിട്ടും തളരാതിരുന്ന മൊറൊക്കെയായാണ് തുടർന്ന് കണ്ടത്. ഹക്കിം സിയാച്ചിന്റെ നേതൃത്വത്തിൽ നിരന്തരം പോർച്ചുഗൽ ഗോൾ മുഖത്തേക്ക് എത്തിയ മൊറോക്കോക്ക് പക്ഷെ ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement