
റഷ്യൻ ലോകകപ്പിൽ സ്പെയിന് ആദ്യ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറാനെ സ്പെയിൻ പരാജയപ്പെടുത്തിയത്. ഡിയാഗോ കോസ്റ്റയുടെ ഗോളാണ് സ്പെയിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഭാഗ്യം തുണയ്ക്കെത്താതിരുന്ന സ്പെയിനിന് ഇത്തവണ ഭാഗ്യം വന്നത് VAR ന്റെ രൂപത്തിലാണ്. VAR ന്റെ ഇടപെടൽ കാരണം ഇറാന്റെ ഗോൾ റഫറി അനുവദിച്ചില്ല.
മത്സരം ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്നു. സ്പെയിനിനെ നന്നാറി പ്രതിരോധിക്കാൻ ഇറാന് സാധിച്ചു. 54 ആം മിനുട്ടിലാണ് ഡിയാഗോ കോസ്റ്റയുടെ ഗോൾ പിറക്കുന്നത്. ഇവിടെ കോസ്റ്റയ്ക്ക് ഭാഗ്യം തുണച്ചു. റീബൗണ്ടിൽ പന്ത് ഇറാൻ ഗോൾ കീപ്പർ അലിറാസയെ കടന്നു ഇറാന്റെ വലകുലുക്കി.
വീഡിയോ അസിസ്റ്റന്റ് റഫറി ഭാഗ്യവും ദൗർഭാഗ്യവുമാകുന്നത് റഷ്യൻ ലോകകപ്പിൽ കാണാം. ഇത്തവണ VAR സഹായത്തിനെത്തിയത് സ്പെയിനിനാണ്. എസത്തോളഹി ഡി ഹെയയെ കടന്നു സ്പെയിനിന്റെ വല കുലുക്കിയെങ്കിലും VAR സ്പെയിനിന്റെ രക്ഷയ്ക്കെത്തി. VAR റിവ്യൂവിൽ എസത്തോളഹി ഓഫ്സൈഡ് ആയിരുന്നു. സ്പെയിനിനെ തളയ്ക്കാനുള്ള ഇറാന്റെ അവസരമാണവിടെ തകർന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
