
ആവേശകരമായ ഡെൻമാർക്ക് – പെറു മത്സരം ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്തു എങ്കിലും ഗോൾ കീപ്പർമാരുടെ മികച്ച സേവുകൾ ഗോളുകൾ നേടുന്നതിൽ നിന്നും ടീമുകളെ അകറ്റി നിർത്തി.
ആദ്യ പകുതിയിൽ മികച്ചു നിന്നത് പെറു ആയിരുന്നു. ഗോളെന്നുറച്ച കരിലോയുടെ മികച്ച ഷോട്ട് കാസ്പർ ഷ്മൈക്കിൽ പറന്നു തടയുകയായിരുന്നു. 44ആം മിനിറ്റിൽ കുവേയായെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി കുവേയ പുറത്തേക്ക് അടിച്ചതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
