ആവേശകരമായി ആദ്യ പകുതി; സ്വിറ്റ്‌സർലാൻഡിനെതിരെ സെർബിയ മുന്നിൽ

ആവേശകരമായ സ്വിറ്റ്‌സർലാൻഡ് സെർബിയ മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് സെർബിയ മുന്നിൽ. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ അലെക്‌സാൻഡർ മിട്രോവിച്ചിലൂടെയാണ് സെർബിയ മുന്നിൽ എത്തിയത്. ആദ്യ പകുതിയുടെ 70% സമയം പന്ത് കൈവശം വെച്ചിട്ടും ഒരു ഗോൾ പോലും നേടാനാവാതെയാണ് സ്വിറ്റ്‌സർലാൻഡ് ആദ്യ പകുതി അവസാനിപ്പിച്ചത്.

തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിന്നിൽ ആയെങ്കിലും ഒട്ടും പതറാതെയാണ് സ്വിറ്റ്‌സർലാൻഡ് കളിച്ചത്. ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്തപ്പോൾ ഇരു ഗോൾ മുഖത്തും പന്ത് നിരന്തരം എത്തി. എന്നാൽ ഗോൾ കീപ്പർമാർ രക്ഷക്കെത്തിയതോടെ ഗോൾ നില മാറ്റമില്ലാതെ തുടർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial