ഒരു മെക്സിക്കൻ അപാരത; ജർമ്മൻ മതിൽ തകർന്നു

- Advertisement -

അട്ടിമറി!! നിലവിലെ ലോകചാംപ്യന്മാരായ ജർമ്മനിയെ മെക്സിക്കോ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്സിക്കോയുടെ വിജയം. 35ആം മിനിറ്റിൽ ലാസൻസോ ആണ് വിജയ ഗോൾ നേടിയത്.

ആവേഷകരമായാണ് ആദ്യ പകുതി തുടങ്ങിയത്. കൗണ്ടർ അറ്റാക്കിലൂടെ നിരന്തരം ജർമ്മൻ ഗോൾമുഖത്ത് എത്തിയ മെക്സിക്കോക്ക് മുന്നിൽ ജർമ്മൻ നായകൻ മാനുവൽ നോയർ തടസമായി നിന്നു. എന്നാൽ അവസാനം നോയറിനെയും മറികടന്ന് ചിച്ചാറിറ്റോയുടെ അസിസ്റ്റിൽ ലാസൻസോ ജർമ്മൻ വല കുലുക്കുയായിരുന്നു. 37ആം മിനിറ്റിൽ ജർമ്മനി ഗോളിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും ക്രൂസ് എടുത്ത ഫ്രീകിക്ക് ബാറിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ സ്‌കോർ നില 1-0.

ഗോൾ തിരിച്ചടിക്കാൻ ഉറപ്പിച്ചാണ് ജർമ്മനി ഇറങ്ങിയത്. പന്ത് കൈവശം വെച്ച് കളിച്ച ജർമ്മനി ഗോൾ പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ പായിച്ചു എങ്കിലും മെക്സിക്കൻ പ്രതിരോധം പാറ പോലെ ഉറച്ചു നിന്നു. ജർമ്മൻ കോച്ച് മിഡ്ഫീൽഡർ ഖദീരയെ മാറ്റി റൂയിസിനെ ഇറക്കിയെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement