എമ്പാപ്പെയുടെ ഗോളിൽ ഫ്രാൻസ് മുന്നിൽ, പതറാതെ പെറു

- Advertisement -

എമ്പാപ്പെയുടെ ഗോളിൽ ഫ്രാൻസ് മുന്നിൽ, പതറാതെ പെറു

ഫ്രാൻസ് പെറു ആവേശകരമായ ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടു നിൽക്കുന്നു. എമ്പാപ്പെയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഉടനീളം വ്യാക്തമായ ആധിപത്യം പുലർത്തിയ പെറുവിന് ഗോൾ നേടാനാവാതെ പോയതാണ് തിരിച്ചടി ആയത്.

മുപ്പതാം മിനിറ്റിൽ മികച്ച ഒരു അവസരം പെറുവിന് ലഭിച്ചിരുന്നു. ഗറേറോയുടെ ഒരു ഷോട്ട് ലോറിസ് തടുക്കുകയായിരുന്നു. എന്നാൽ 34ആം മിനിറ്റിൽ എമ്പാപ്പെ ഫ്രാൻസിനെ മുന്നിൽ എത്തിച്ചു. പോഗ്ബയുടെ മികച്ച ഒരു പാസിൽ ജിറൂദ് ഷോട്ട് ചെയതെങ്കിലും ഗോൾ കീപ്പറിൽ തട്ടി ഗോൾ പോസ്റ്റിനു മുന്നിൽ വീണപ്പോൾ എമ്പാപ്പെ ഒരു ടാപ്പ് ഇനിലൂടെ പന്ത് വലയിൽ എത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement