കാസ്പറിന് മുന്നിൽ പെറു വീണു, ആവേശകരമായ മത്സരത്തിൽ ഡെന്മാർക്കിന് ഒരു ഗോൾ വിജയം

- Advertisement -

വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ പെറുവിനെതിരെ ഡെന്മാർക്കിന് ആവേശകരമായ ഒരു ഗോൾ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം പൗൾസെൺ നേടിയ ഗോളിനാണ് ഡെൻമാർക്ക് വിജയം കണ്ടത്. നിരവധി തവണ സമനില ഗോളിന് അടുത്തെത്തിയ പെറുവിന്റെ മുന്നിൽ തടസമായി നിന്നത് ഡെൻമാർക്ക് ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കിൽ ആയിരുന്നു.

ആവേഷകരമായാണ് മത്സരം തുടങ്ങിയത്. ഇരു ടീമുകളും മികച്ച അക്രമണ ഫുട്ബോളുമായു കളം നിറഞ്ഞു കളിച്ചു.
ആദ്യ പകുതിയിൽ മികച്ചു നിന്നത് പെറു ആയിരുന്നു. ഗോളെന്നുറച്ച കരിയോയുടെ മികച്ച ഷോട്ട് കാസ്പർ ഷ്മൈക്കിൽ പറന്നു തടയുകയായിരുന്നു. 44ആം മിനിറ്റിൽ പെറുവിന്റെ കുവേയായെ ബോക്‌സിൽ വീഴ്ത്തിയതിനു വാർ അനുവദിച്ച പെനൽറ്റി കുവേയ പുറത്തേക്ക് അടിച്ചതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോൾ ലക്ഷ്യത്തിലേക്ക് നിരന്തരം അടുത്തെങ്കിലും ഗോൾ കീപ്പര്മാര് രക്ഷെക്കത്തി. 59ആം മിനിറ്റിൽ ആണ് ഡെന്മാർക് അകൗണ്ട് തുറന്നത്. മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ പൗൾസെണിലൂടെ ലീഡ് എടുത്തു. ഗോൾ തിരിച്ചടിക്കാൻ പെറു ക്യാപ്റ്റൻ ഗരെറൊയുടെ നേതൃത്വത്തിൽ നിരന്തരം ഡെൻമാർക്ക് ഗോൾ മുഖം എത്തിയെങ്കിലും ഇതിഹാസ ഗോൾ കീപ്പർ പീറ്റർ ഷ്മൈക്കിളിന്റെ മകൻ കാസ്പർ ഷ്മൈക്കിൾ അവിശ്വസനീയ സേവുകളുമായി ഡെന്മാർക്കിന്റെ രക്ഷക്കെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement