ജപ്പാൻ – പോളണ്ട് പോരാട്ടം, ആദ്യ പകുതിയിൽ ഗോളുകളില്ല

- Advertisement -

ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനില. ഏഷ്യൻ പ്രതീക്ഷകളായ ജപ്പാനും വിജയത്തോടെ മടക്കയാത്ര ഉറപ്പിക്കാൻ പോളണ്ടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഗോളൊന്നുമടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല.

ആദ്യ പകുതിയിൽ ആക്രമിച്ച് തന്നെയാണ് ജപ്പാൻ തുടങ്ങിയത്. ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പോളണ്ട് ശ്രമിക്കുന്നില്ല. ആക്രമിച്ച് കളിക്കുന്ന ജപ്പാൻ രണ്ടാം പകുതിയിൽ ഗോളടിക്കാനുള്ള സാധ്യതകളുണ്ട്.  പോളണ്ടിനെതിരെ ഒരു സമനില മതിയാകും ജപ്പാന് പ്രീക്വാർട്ടറിലേക്ക് കടക്കാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement