നൂറാം മത്സരത്തിൽ ഗോളടിച്ച് സുവാരസ്, ആദ്യ പകുതിയിൽ ഉറുഗ്വേ മുന്നിൽ

ലോകകപ്പിൽ സൗദിക്ക് എതിരായ മത്സരത്തിൽ ഉറുഗ്വേ ഒരു ഗോളിന് മുന്നിൽ. നൂറാം മത്സരത്തിനിറങ്ങിയ ലൂയിസ് സുവാരസാണ് ഉറുഗ്വേയ്ക്ക് വേണ്ടി ഗോളടിച്ചത്. ഉറുഗ്വെയുടെ കോർണറിൽ നിന്നാണ് സുവാരസിന്റെ മനോഹരമായ ഗോൾ പിറന്നത്.

ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തിലാണ് ഉറുഗ്വേയും സൗദിയും ഏറ്റുമുട്ടുന്നത്. ഈജിപ്തിനെ അവസാന നിമിഷ ഗോളിൽ പരാജയപ്പെടുത്തി വരുന്ന ഉറുഗ്വേ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് കളത്തിൽ ഇറങ്ങിയത്. തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കാൻ ഉറുഗ്വേ ശ്രദ്ധിച്ചു.

23 മൂന്നാം മിനുട്ടിൽ സുവാരസിലൂടെയാണ് ഉറുഗ്വേ ലീഡ് നേടിയത്. ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെയിരുന്ന സുവാരസ് കിട്ടിയ അവസരം മുതലെടുത്ത് സൗദിയുടെ വലയിലേക്ക് തട്ടി കയറ്റി. പന്ത് തട്ടാനായി ഉയർന്നു ചാടിയ സൗദി ഗോൾ കീപ്പർ മുഹമ്മദ് അൽ-ഒവൈസിനു പിഴച്ചപ്പോൾ ഉറുഗ്വേയ്ക്ക് ലഭിച്ചത് ഒരു ഗോളിന്റെ ലീഡാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial