സ്പെയിനിനെ പിടിച്ച് കെട്ടി ഇറാൻ, ആദ്യ പകുതിയിൽ സമനില

- Advertisement -

ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിനായി സ്പെയിനും ഇറാനും ഏറ്റുമുട്ടുമ്പോൾ ആദ്യ പകുതിയിൽ ഗോൾ രഹിത സമനില. ലോകകപ്പിൽ ആദ്യമായാണ് മുഖാമുഖം, ഇരു ടീമുകളും കാണുന്നതെങ്കിലും നന്നായി സ്പെയിനെ പ്രതിരോധിക്കാൻ ഇറാന് സാധിച്ചു.

ഇറാന്റെ പ്രതിരോധ നിരയെ സ്‌പെയിൻ ഒട്ടേറെ തവണ പരീക്ഷിച്ചെങ്കിലും ഗോൾ അകന്നു നിന്നു. ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ കോസ്റ്റക്ക് ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല.

ഫെർണാണ്ടോ ഹിയ്‌റോയുടെ ആക്രമണ തന്ത്രങ്ങൾ കാർലോസ് കെയ്‌യ്‌റോസിന്റെ പ്രതിരോധ മതിലിൽ തട്ടി തകരുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കാണുന്നത്. മികച്ച പ്രകടനമാണ് ഇറാന്റെ ഗോൾ കേപ്പർ അലിറിസാ കാഴ്‌ച വെക്കുന്നത്. മെഹ്‌ദിയും ഇറാനിയൻ അക്രമണനിരയും ഇടയ്ക്ക് സ്പാനിഷ് പ്രതിരോധത്തിലേക്ക് കടന്നെങ്കിലും നിരാശയായിരുന്നു ഫലം. സ്‌പെയിനിന്റെ ലോകോത്തര അക്രമണനിരയ്ക്ക് ഇറാനെ വീഴ്ത്താനാവാത്തത് സ്‌പെയിൻ ആരാധകർക്ക് ഒരു വെല്ലുവിളിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement