
ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരമായ സെര്‍ബിയ – കോസ്റ്ററിക്ക പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഗോളൊന്നും ഇല്ല. വിരസമ്മായി കടന്നു പോയ മത്സരത്തിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.
സെര്‍ബിയ ആണ് മത്സരത്തിന്റെ ആദ്യ പകുതിയുടെ ഭൂരിഭാഗവും മത്സരം നിയന്ത്രിച്ചത് എങ്കിലും ഗോൾ നേടാൻ കഴിയാതിരുന്നത് തിരിച്ചടിയായി. പ്രതിരോധത്തിലേക്ക് നീങ്ങിയ കോസ്റ്ററിക്ക സെർബിയൻ മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
