രക്ഷകനായി കൊറിയൻ ഗോൾകീപ്പർ, ആദ്യ പകുതിയിൽ ഗോൾരഹിത സമനില

- Advertisement -

ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തിൽ ആദ്യ പകുതിയിൽ സ്വീഡനും ഏഷ്യൻ പ്രതീക്ഷകളായ ദക്ഷിണ കൊറിയയും സമനിലയിൽ പിരിഞ്ഞു. വിരസമായി തുടങ്ങിയ മത്സരത്തിൽ ഒരു ഷോട്ട് പിറക്കാൻ 20 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു. തുടർന്ന് നിരന്തരം കൊറിയൻ ഗോൾ മുഖത്ത് എത്തിയ സ്വീഡൻ ഗോൾ നേടുന്നതിൽ നിന്നും പരാജയപ്പെട്ടു. കീപ്പർ ജോ ആണ് സ്വീഡന് മുന്നിൽ വിലങ്ങു തടിയായി നിന്നത്.

20ആം മിനിറ്റിൽ സ്വീഡൻ താരം ബെർഗ് എടുത്ത ഒരു പോയിന്റ് ബ്ലാങ്ക് ഷോട്ട് അവിശ്വസനീയമാം വിധമാണ് കൊറിയൻ ഗോൾ കീപ്പർ ജോ തടുത്തിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement