
ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ പൊടിപാറും പോരാട്ടം. ജർമ്മനി മെക്സിക്കോ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ 35ആം മിനിറ്റിൽ ലോസൻസോ നേടിയ ഗോളിന് മെക്സിക്കോ നിലവിലെ ചാമ്പ്യന്മാർക്കെതിരെ മുന്നിൽ നിൽക്കുന്നു.
കൗണ്ടർ അറ്റാക്കിലൂടെ നിരന്തരം ജർമ്മൻ ഗോൾമുഖത്ത് എത്തിയ മെക്സിക്കോക്ക് മുന്നിൽ ജർമ്മൻ നായകൻ മാനുവൽ നോയർ തടസമായി നിന്നു. എന്നാൽ അവസാനം നോയറിനെയും മറികടന്ന് ചിച്ചാറിറ്റോയുടെ അസിസ്റ്റിൽ ലാസൻസോ ജർമ്മൻ വല കുലുക്കുയായിരുന്നു. 37ആം മിനിറ്റിൽ ജർമ്മനി ഗോളിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും ക്രൂസ് എടുത്ത ഫ്രീകിക്ക് ബാറിൽ തട്ടി മടങ്ങി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
