പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ കൊളംബിയയെ മറികടന്ന് ഇംഗ്ലണ്ട് ക്വാർട്ടറിൽ

- Advertisement -

പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ വീണ്ടും വിധി നിർണയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നു. കൊളംബിയയുടെ ആസ്പിനയും പിക്ഫോർഡുമായിരുന്നു ഇത്തവണത്തെ പോരാട്ടത്തിലെ നായകന്മാർ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചപ്പോൾ ഷൂട്ടൗട്ടിൽ 3-4 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് കൊളംബിയയെ മറികടന്നത്. പന്ത്രണ്ട് വർഷത്തിനിടെയിലുള്ള ആദ്യ നോക്കൗട്ട് വിജയമാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്.

കൊളംബിയക്ക് വേണ്ടി ആദ്യ ഷോട്ടെടുത്തത് ഫാൽക്കാവോയായിരുന്നു. പിക്ക്ഫോർഡിനെ കടന്ന് ക്യാപ്റ്റൻ ലക്ഷ്യം കണ്ടു. മത്സരത്തിലെ രണ്ടാം പെനാൽറ്റി എടുത്ത ഹാരി കെയിനും ലക്ഷ്യം കണ്ടു. പിന്നീട് വന്ന ക്വാഡ്രാഡോയും ലക്ഷ്യം കണ്ടു. ഇംഗ്ലീഷ് നിരയിൽ അടുത്തതായി വന്നത് യുവതാരം റാഷ്ഫോർഡായിരുന്നു. സ്കോർ 2-2. ഹെൻഡേഴ്സണ്ണിന്റെ പെനാൽറ്റി കിക്ക് തടഞ്ഞ് ഓസ്പിന കൊളംബിയക്ക് അനുകൂലമാക്കി. എന്നാൽ കൊളംബിയക്ക് വേണ്ടി അടുത്ത കിക്കെടുത്ത ഉറിബെ കൊളംബിയയുടെ പ്രതീക്ഷകൾ തളർത്തി. ക്രോസ്സ്ബാറിൽ തട്ടി പന്ത് പുറത്തേക്ക്.

പിന്നീട് കിക്കെടുത്ത ട്രിപ്പിയറും ലക്ഷ്യം കണ്ടു, സ്‌കോർ 3-3 . കൊളംബിയയുടെ പ്രത്യക്ഷകളെയെല്ലാം കാറ്റിൽ പറത്തി ബക്കയുടെ ഷോട്ട് പിക്ക്‌ഫോർഡ് തടഞ്ഞിട്ടു. പിന്നീട് കിക്കെടുത്ത ഡയർ ഇംഗ്ലണ്ടിന്റെ വിജയം ഊട്ടി ഉറപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയക്കെതിരെ 3-4 ഇംഗ്ലണ്ടിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement