ടെക്നോളജി ഫ്രാൻസിന്റെ രക്ഷയ്ക്ക്, ആസ്ട്രേലിയ പൊരുതി തോറ്റു

ആദ്യ മത്സരത്തിൽ ഫ്രാൻസിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്‌ട്രേലിയയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. ഗ്രീസ്മാനും പോഗ്ബയും ഫ്രാൻസിന് വേണ്ടി ഗോളടിച്ചപ്പോൾ ആസ്ട്രേലിയ്‌ക്ക് വേണ്ടി ഗോളടിച്ചത് മൈൽ ജെഡിനാക്കാണ്. ടെക്കനോളജിയാണ് ഫ്രാൻസിന്റെ രക്ഷയ്ക്കെത്തിയത്. ആദ്യ ഗോൾ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം വേണ്ടി വന്നെങ്കിൽ രണ്ടാം ഗോളിൽ ഗോൾ ലൈൻ ടെക്കനോളജിയാണ് ഫ്രാൻസിന്റെ രക്ഷയ്ക്കെത്തിയത്.

ലോകകപ്പ് ചരിത്രത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ആദ്യ പെനാൽറ്റിയാണ് ഫ്രാൻസിന് ലഭിച്ചത്. ഫറി വിളിക്കാതിരുന്ന പെനാൽറ്റി വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെ ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. ആസ്ട്രേലിയൻ താരം റിസ്ഡൻ ഫ്രാൻസ് താരം ഗ്രീസ്മാനെ ഫൗൾ ചെയ്തതിനു ആണ് പെനാൽറ്റി വിളിച്ചത്. റഫറി പെനാൽറ്റി വിളിച്ചില്ലെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം റഫറിയുടെ രക്ഷക്ക് എത്തുകയായിരുന്നു. അങ്ങനെ VAR വഴി ഗ്രീസ്മാന്റെ ആദ്യ ലോകകപ്പ് ഗോളിന് വഴിയൊരുങ്ങി.

പെനാൽറ്റി ഗോളാക്കി ഗ്രീസ്മാൻ ഫ്രാൻസിനെ മുൻപിൽ എത്തിച്ചെങ്കിലും അധികം താമസിയാതെ ആസ്‌ട്രേലിയ ഗോൾ തിരിച്ചടിച്ചു. ഉംറ്റിറ്റിയുടെ കൈയ്യബദം അതിനു കാരണമായി. ഉംറ്റിറ്റി കൈകൊണ്ട് പന്ത് തൊട്ടതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജെഡിനാക്ക് ഓസ്ട്രേലിയക്ക് സമനില നേടി കൊടുത്തു.

സമനിലയിലേക്ക് മത്സരം പോകുമെന്ന് തോന്നിച്ചയിടത്താണ് പോഗ്ബയിലൂടെ ഫ്രാൻസ് മത്സരം വരുതിയിലാക്കുന്നത്. പോഗ്ബയുടെ വെടിച്ചില്ലു ഷോട്ട് ബാറിൽ തട്ടി ആസ്ട്രേലിയൻ ഗോളി റയാന്റെ കയ്യിലെത്തി. പക്ഷെ ഗോൾ ലൈൻ ടെക്കനോളജി ഫ്രാൻസിന്റെ രക്ഷയ്ക്കെത്തി. ഗോൾ ലൈൻ കിടന്നതിനാൽ അത് ഗോളായി അനുവദിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവാർ സംവിധാനത്തിലൂടെ ലോകകപ്പിലെ ആദ്യ പെനാൽറ്റി സ്വന്തമാക്കി ഫ്രാൻസ്
Next articleപ്രധാന ടൂര്‍ണ്ണമെന്റുകളില്‍ ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ താരമായി കൈലിയന്‍ എംബാപ്പെ