
ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ആദ്യ പകുതി കഴിയുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ. ഗ്രീസ്മാൻ നേടിയ പെനാൽറ്റി ഗോളിൽ മുൻപിലെത്തിയ ഫ്രാൻസിനെ ഡി മരിയയുടെ ലോകോത്തര ഗോളിൽ അർജന്റീന സമനിലയിൽ പിടിക്കുകയായിരുന്നു. എംബപ്പേയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഗ്രീസ്മാൻ ഫ്രാൻസിന് ലീഡ് നേടി കൊടുത്തത്. കഴിഞ്ഞ മത്സരത്തിൽ അർജന്റീനയുടെ ഹീറോ ആയിരുന്ന മാർക്കോസ് റോഹോ ആണ് എംബപ്പേയെ ഫൗൾ ചെയ്തത്. എന്നാൽ ഡി മരിയയുടെ ലോകോത്തര ഷോട്ട് ഫ്രാൻസ് ഗോൾ കീപ്പർ ലോറിസിനെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. അർജന്റീനയുടെ ഫ്രാൻസിന്റെ പോസ്റ്റിലേക്കുള്ള ആദ്യ ഷോട്ട് കൂടിയായിരുന്നു ഇത്.
ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് അർജന്റീനയാണെങ്കിലും ഫ്രാൻസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിനെ കാര്യമായി പരീക്ഷിക്കാൻ പലപ്പോഴും അർജന്റീനക്കയില്ല. പലപ്പോഴും ഫ്രാൻസ് താരം എംബപ്പേയുടെ വേഗത്തിന് ഒപ്പമെത്താൻ അർജന്റീന പ്രതിരോധം വിയർക്കുന്ന കാഴ്ചയായിരുന്നു ഒന്നാം പകുതിയിൽ കണ്ടത്. അതിനിടെ ഗ്രീസ്മാന്റെ ഫ്രീ കിക്ക് ബാറിൽ തട്ടി തെറിച്ചതും പോഗ്ബയുടെ ഫ്രീ കിക്ക് ബാറിന് മുകളിലൂടെ പോയതും അർജന്റീനക്ക് തുണയായി. തുടർന്നാണ് അർജന്റീന മത്സരത്തിൽ സമനില നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
