പൊരുതി സമനില നേടി ക്രൊയേഷ്യ, രണ്ടാം സെമി എക്സ്ട്രാ ടൈമിലേക്ക്

ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ എക്സ്ട്രാ ടൈമിലേക്ക്. ഇംഗ്ലണ്ടും ക്രൊയേഷ്യയും നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ട്രിപ്പയറും ക്രൊയേഷ്യക്ക് വേണ്ടി ഇവാൻ പെരിസിച്ചും ആണ് ഗോൾ നേടിയത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് മുന്നിൽ എത്തി. ഡെലെ അല്ലിയെ പെനാൽറ്റി ബോക്സിന് മുന്നിൽ വീഴ്ത്തിയതിനു ലഭിച്ച ഫ്രകിക്ക് കീറൻ ട്രിപ്പയർ വലയിൽ എത്തിച്ചു. എന്നാൽ പൊരുതി കളിച്ച ഇംഗ്ലണ്ട് 68ആം മിനിറ്റിൽ പെരിസിച്ചിലൂടെ സമനില പിടിക്കുയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial