സമനിലക്കളിയുമായി ഇംഗ്ലണ്ടും ബെൽജിയവും

- Advertisement -

സമനില നേടാൻ മാത്രമായി ഇറങ്ങിയ ഇംഗ്ലണ്ടും ബെൽജിയവും പന്ത് തട്ടിയപ്പോൾ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങളിലെ ഏറ്റവും ആവേഷകരമാവും എന്നു കരുതപ്പെട്ട മത്സരത്തിന്റെ ആദ്യ പകുതി വിരസമായ സമനില. ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ പിരിയുകയായിരുന്നു.

വലിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. ബെല്ജിയത്തിന് വേണ്ടി ബാറ്റ്ഷുവായിയും ഇംഗ്ളണ്ടിനു വേണ്ടി വാർഡിയും മുന്നേറ്റ നിരയിൽ ഇറങ്ങിയപ്പോൾ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. കാര്യമായ അവസരങ്ങൾ ഉണ്ടാകുവാൻ ഇരു ടീമുകളും ശ്രമിച്ചില്ല എന്നു വേണമെങ്കിൽ പറയാം.

രണ്ടാം പകുതിയിൽ വിജയം നേടാനായി ഇരു ടീമുകളും ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement