സ്വീഡനെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം, ഒരു ഗോളിന് മുന്നിൽ

- Advertisement -

മൂന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് സ്വീഡനെതിരെ മുന്നിൽ നിൽക്കുന്നത്. ഹാരി മഗ്യെർ ആണ് ഗോൾ നേടിയത്.

സ്വീഡന്റെ നിയന്ത്രണത്തിൽ ആയിരുന്നു മത്സരത്തിന്റെ തുടക്കം. ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് സ്വീഡന് തിരിച്ചയായത്. എന്നാൽ പതിയെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇംഗ്ലണ്ട് നിരവധി തവണ ഗോളിന്റെ വക്കിലെത്തി. 18ആം മിനിറ്റിൽ കെയ്നിന്റെ ഒരു ഷോട്ട് പോസ്റ്റിന്റെ വളരെ അടുത്തു കൂടെ പുറത്തേക്ക് പോയി. എന്നാൽ 30ആം മിനിറ്റിൽ ആഷ്‌ലി യങ്ങിന്റെ കോർണറിൽ നിന്നും ഹെഡ് ചെയ്ത് ഹാരി മഗ്ഗ്വേയ്ർ ഗോൾ പട്ടിക തുറന്നു. 45ആം മിനിറ്റിൽ ലഭിച്ച മികച്ച അവസരം നഷ്ടപ്പെടുത്തിയതോടെ സ്‌കോർ നില 1-0 എന്നു തുടർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement