അമേരിക്കയോട് സമനില വഴങ്ങി ഫ്രാൻസ്

- Advertisement -

എമ്പപ്പെ അവസാനം ഒരു ഗോൾ മടക്കിയില്ലായിരുന്നു എങ്കിൽ പരാജയഭാരവുമായി ലോകകപ്പിന് യാത്ര തിരിക്കേണ്ടി വന്നേനെ ഫ്രാൻസ്. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ അമേരിക്കയ്ക്കെതിരെ മികച്ചു നിന്നിട്ടും ഗോൾ മുഖത്ത് ഒന്നും കാണിക്കാനില്ലാതെ ഫ്രാൻസ് കഷ്ടപ്പെടുകയായിരുന്നു. 44ആം മിനിട്ടിൽ ഗ്രീൻ നേടിയ ഗോളിൽ ഫ്രാൻസ് ഒരു ഗോളിന് പിറകിലാവുകയും ചെയ്തു.

തുടരാക്രമണങ്ങൾക്ക് ഒടുവിൽ 79ആം മിനുട്ടിൽ എമ്പപ്പെയാണ് ഫ്രാൻസിന് സമനില നേടിക്കൊടുത്തത്. ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ ഫ്രാൻസിനായുള്ള നാലാം ഗോളാണിത്. രണ്ടാം പകുതിയിൽ കളത്തിൽ എത്തിയ ലിയോണ താരം നബീൽ ഫെകിർ ആണ് ഫ്രാൻസിന്റെ ഗോളിന് സഹായിച്ചത്. ഫെകിറിന്റെ ത്രൂ പാസ് സ്വീകരിച്ച പവാർഡ് എമ്പപ്പെയിലേക്ക് പന്തെത്തിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement