സെൽഫ് ഗോളിൽ ക്രൊയേഷ്യ മുന്നിൽ

- Advertisement -

ഗ്രൂപ്പ് ഡിയിൽ നടക്കുന്ന ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യ മുന്നിട്ടു നിൽക്കുന്നു. എറ്റെബോ വഴങ്ങിയ സെൽഫ് ഗോളാണ് ക്രൊയേഷ്യക്കൊപ്പം നിക്കണ കളി കളിച്ചിട്ടും നൈജീരിയയെ പിറകിലാക്കിയത്. 32ആം മിനുട്ടിൽ മോഡ്രിച് എടുത്ത കോർണറിൽ നിന്ന് പിറന്ന മാൻഡ്സുകിചിന്റെ ഒരു ഡൈവിങ് ഹെഡർ തടയാനുള്ള ശ്രമത്തിനിടെ ആയിരുന്നു സെൽഫ് ഗോൾ പിറന്നത്.

ലാസ് പാൽസ്മസ് താരത്തിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു. കരാമിചിലൂടെയും പെരിസിചിലൂടെയും മികച്ച രണ്ട് അവസരങ്ങൾ കൂടെ ആദ്യ പകുതിയിൽ ക്രൊയേഷ്യ സൃഷ്ടിച്ചിരുന്നു. ഒരു ഗോൾ പിറന്നെങ്കിലും മത്സരത്തിൽ ഇതുവരെ ഒരൊറ്റ ഷോട്ട് ടാർഗറ്റിലേക്ക് വന്നിട്ടില്ല‌. മോഡ്രിചും റാകിറ്റിചും നയിക്കുന്ന മധ്യനിര തന്നെയാണ് മത്സരം ആദ്യ പകുതിയിൽ നിയന്ത്രിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement