
- Advertisement -
ഗ്രൂപ്പ് ജിയിലെ നിർണായകമായ സെനഗൽ – കൊളംബിയ പോരാട്ടം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ സ്വന്തമാക്കിയിട്ടില്ല.
അടുത്ത ഘത്തിലേക്ക് മുന്നേറാൻ ജയം അനിവാര്യമായ കൊളംബിയ മികച്ച ടീമിനെയാണ് രംഗത്തിറക്കിയത്. 12ആം മിനിറ്റിൽ ആണ് മത്സരത്തിലെ മികച്ച അവസരം പിറന്നത്, ക്വിന്ററോ എടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് കയറി എന്നു തോന്നിച്ചെങ്കിലും സെനഗൽ കീപ്പർ ഡൈവ് ചെയ്ത് സേവ് ചെയ്തു. മാനെയെ ബോക്സിൽ വീഴ്ത്തിയതിനു റഫറി പെനാൽറ്റി വിധിച്ചു എങ്കിലും വാർ പെനാൽറ്റി അല്ല എന്ന് വിധിക്കുകയായിരുന്നു. ഇതിനിടയിൽ ഹാമിഷ് റോഡ്രിഗസ് പരിക്കേറ്റ് പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയായിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement