ചുവപ്പ് കാർഡിലും വീഴാതെ കൊളംബിയ

- Advertisement -

റഷ്യയിലെ ആദ്യ ചുവപ്പ് കാർഡ് കണ്ടിട്ടും ജപ്പാനെതിരെ പൊരുതി നിന്ന് കൊളംബിയ. രണ്ടാം മിനുട്ടിൽ വഴങ്ങിയ പെനാൾട്ടിയും ചുവപ്പ് കാർഡും മറികടന്ന കൊളംബിയ ആദ്യ പകുതി അവസാനിക്കുമ്പോ 1-1 എന്ന നിലയിലാണ്. തുടക്കത്തിൽ ജപ്പാന്റെ ഒരാക്രമണം തടയുന്നതിനിടെ പന്ത് കൈ കൊണ്ട് തടഞ്ഞതിന് കൊളംബിയൻ താരം കാർലോസ് സാഞ്ചേസ് ചുവപ്പ് കാണുകയായിരുന്നു‌. റഷ്യയിലെ ആദ്യത്തെ ചുവപ്പ് കാർഡാണിത്. റെഡ് കാർഡിനൊപ്പം ആ ഫൗൾ പെനാൾട്ടിയിലും കലാശിച്ചു.

മൂന്നാം മിനുട്ടിലായിരുന്നു ഈ നാടകീയ സംഭവങ്ങൾ. കിട്ടിയ പെനാൾട്ടി എടുത്ത ജപ്പാൻ താരം കഗാവയ്ക്ക് പിഴച്ചില്ല. ഒസ്പിനയെ കബളിപ്പിച്ച് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ജപ്പാൻ ലീഡെടുത്തു. ഒരു ഗോളിന് പിറകിൽ പോയി എങ്കിലും 10 പേരെ ടീമിൽ ഉള്ളൂ എങ്കിലും മികച്ച രീതിയിലാണ് കൊളംബിയ ഗോളിനോട് പ്രതികരിച്ചത്. കളിയിൽ ആദ്യ പകുതി അവസാനിക്കുന്നത് വരെ നിരന്തരം ആക്രമണങ്ങൾ നടത്തിയ കൊളംബിയ അവസാനം ലക്ഷ്യം കാണുകയും ചെയ്തു.

38ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു കൊളംബിയയുടെ സമനില ഗോൾ. ഹാമെസ് റോഡ്രിഗസിന്റെ അഭാവത്തിൽ ഫ്രീകിക്ക് എടുത്ത ക്വിന്റേറോ ഒരു ഗ്രൗണ്ടറിലൂടെ ഗോൾ കീപ്പറെയും ജപ്പാൻ വാളിനെയും കബളിപ്പിച്ച് ഗോളാക്കുക ആയിരുന്നു. ഫ്രീകിക്ക് ജപ്പാൻ കീപ്പർ പിടിച്ചു എങ്കിലും അപ്പോഴേക്ക് പന്ത് ഗോൾവര കഴിഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement