തോമസ് മുയ്‌നീറിന്റെ ഗോളിൽ ബെൽജിയം മുന്നിൽ

ലൂസേഴ്‌സ് ഫൈനലിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയം മുന്നിൽ. നാലാം മിനിറ്റിൽ തന്നെ തോമസ് മുയ്‌നീർ നേടിയ ഗോളിനാണ് ബെൽജിയം ഇംഗ്ലണ്ടിനെതിരെ മുന്നിൽ നിൽക്കുന്നത്. ബോക്സിന്റെ ബോക്സിന്റെ വലത് വശത്തു നിന്നും ചാഡിൽ നൽകിയ ഒരു ക്രോസ് ടാപ്പ് ഇൻ ചെയ്ത് മുയ്‌നീർ അകൗണ്ട് തുറക്കുകയായിരുന്നു.

ആവേശകരമായിരുന്നു ആദ്യ പകുതി, ഇരു ടീമുകളും നിരവധി തവണ ഗോൾ മുഖത്തെത്തി എങ്കിലും ഗോൾ കീപ്പർമാർ രക്ഷക്കെത്തുകയായിരുന്നു. 22ആം മിനിറ്റിൽ സമനില പിടിക്കാൻ ഇംഗ്ലണ്ടിന് അവസരം ലഭിച്ചിരുന്നു, ഗോൾ പോസ്റ്റിനു മുന്നിൽ വെച്ച് സ്റ്റെർലിങ് നൽകിയ പന്ത് ഹാരി കെയ്ൻ പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial