
തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയിൽ ബെൽജിയത്തെ തടഞ്ഞു നിർത്തി പനാമ. ഭാഗ്യവും ബെൽജിയൻ ആക്രമണ നിരയുടെ മോശം പ്രകടനവും തുണയായതോടെ ഗോൾ വഴങ്ങാതെ പനാമ രക്ഷപെടുകയായിരുന്നു. മധ്യ നിരയിൽ കളി മെനഞ്ഞെങ്കിലും ഗോൾ പോസ്റ്റിനു മുൻപിൽ ബെൽജിയം ആക്രമണ നിര കളി മറന്നപ്പോൾ പനാമ ഗോൾ വഴങ്ങാതെ രക്ഷപെടുകയായിരുന്നു.
റോമൻ ടോറസിന്റെ പിഴവിൽ നിന്ന് ഗോൾ നേടാൻ ഏദൻ ഹസാർഡിനു മികച്ച അവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തടിച്ചു കളയുകയായിരുന്നു. തുടർന്ന് ഡി ബ്ര്യൂണെയുടെ മികച്ചൊരു ക്രോസ്സ് ടോറസ് രക്ഷപെടുത്തിയതും പനാമക്ക് സഹായകമായി. തുടർന്ന് ഹസാർഡിന്റെ തന്നെ മികച്ചൊരു ഷോട്ട് പനാമ ഗോൾ കീപ്പർ പെനെഡോ രക്ഷപ്പെടുത്തുകയും ചെയ്തു.
കൌണ്ടർ അറ്റാക്കിങ് മാത്രം ലക്ഷ്യം വെച്ച് മത്സരത്തിനിറങ്ങിയ പനാമക്ക് ബെൽജിയൻ ഗോൾ മുഖം കാര്യമായി പരീക്ഷിക്കാൻ കഴിഞ്ഞതും ഇല്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
