
ഇയാഗോ ആസ്പസ് അവസാനം രക്ഷകനായ മത്സരത്തിൽ സ്പെയിൻ ടുണീഷ്യയെ പരാജയപ്പെടുത്തി. സെൽറ്റ ദി വിഗോയുടെ ഫോർവേഡ് ആസ്പാസ് 83ആം മിനുട്ടിൽ നേടിയ ഏക ഗോളിനായിരുന്നു സ്പെയിനിന്റെ ഇന്നത്തെ വിജയം. മികച്ച പ്രകടനമല്ല സ്പെയിൻ കാഴ്ചവെച്ചത് എങ്കിലും സ്പാനിഷ് നിരയുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ വിജയത്തിന് സാധിക്കും.
ഇയാഗോ ആസ്പസിന്റെ അവസാന 10 മത്സരങ്ങളിൽ സ്പെയിനിനായുള്ള അഞ്ചാം ഗോളാണിത്. ഇന്ന് ഗോൾ അടിച്ചതോടെ തുടർച്ചയായ 20 മത്സരങ്ങളിൽ സ്കോർ ചെയ്തു എന്ന സ്പെയിന്റെ റെക്കോർഡിനൊപ്പവും ടീം എത്തി. 1951ൽ സ്പെയിൻ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പരാജയപ്പെട്ട ടുണീഷ്യ ലോകകപ്പിന് പോകുന്നത് സന്നാഹ മത്സരങ്ങളിൽ ഒറ്റ വിജയമില്ലാതെയാണ്. 3 മത്സരങ്ങൾ കളിച്ച ടുണീഷ്യ ഇതിനു മുമ്പ് രണ്ട് സമനിലയാണ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial